Advertisement

മഞ്ഞിനൊപ്പം ഇത്തവണ മഴയും ; കനത്തമഴയില്‍ കുളിച്ച് ഉത്തരേന്ത്യ

January 22, 2019
Google News 0 minutes Read

മഞ്ഞിനൊപ്പം ഉത്തരേന്ത്യയില്‍ ഇത്തവണ മഴയും. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്നും ഇന്നലെയുമായി കനത്ത മഴയാണ് പെയ്തത്. തിങ്കളാഴ്ച്ച രാത്രി ആരംഭിച്ച മഴ ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ കനത്തു. എന്നാല്‍ ഉച്ചയോടു കൂടി മഴയ്ക്ക് ശമനമുണ്ടായി. കാലാവസ്ഥ മാറുന്നതിന്റെ സൂചനയായി ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തത്. ഇന്നലെ ഉച്ചയോടെ പെയ്ത ചാറ്റല്‍ മഴ രാത്രിയായതോടെ കനത്തു. ഹരിയാന അടക്കമുള്ള സംസ്ഥാനത്തില്‍ കനത്ത മഴയാണ് പെയ്തത്. മഴയെ തുടര്‍ന്ന് ഡല്‍ഹി നഗരത്തിന്റെ പ്രധാനയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കും ഉണ്ടായി . പടിഞ്ഞാറന്‍ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജഗ്ഗില്‍ 1.2 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ ലോധി റോഡില്‍ 0.8 മില്ലി മഴ രേഖപ്പെടുത്തി.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും മണിക്കൂറില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ പ്രവചനം.

മഴ മൂലം ഡല്‍ഹിയിലെ വായു മലിനീകരണ തോത് കുറഞ്ഞിട്ടുണ്ട്. ജനുവരി 26 വരെ മൂടപ്പെട്ട കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥ നീരിക്ഷണ വിഭാഗം അറിയിച്ചു. മഴയും കനത്ത മൂടല്‍ മഞ്ഞും ഡല്‍ഹിയില്‍ തീവണ്ടി ഗതാഗതത്തെയും കാര്യമായി ബാധിച്ചു. 15 തീവണ്ടികളാണ് ഇന്നലെ വൈകിയോടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here