ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (22-01-19)
തുടർച്ചയായി രണ്ട് തവണ വിജയിച്ച എം.ബി രാജേഷിനെ വീണ്ടും സ്ഥാനാർത്ഥിയാക്കുമോയെന്നാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന ചർച്ച. നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം നടത്തി രണ്ടാമതെത്തിയ ശോഭ സുരേന്ദ്രനും സി കൃഷ്ണകുമാറുമാണ് ബി.ജെ.പിയുടെ പരിഗണനയിലുള്ളത്.
Read More: പാലക്കാട് എം.ബി രാജേഷ് തന്നെ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപിക്ക് വേണ്ടി ശോഭാ സുരേന്ദ്രന്‍?
വോട്ടിങ് മെഷിനുകളില്‍ ക്രമക്കേട് നടത്തിയെന്ന് വെളിപ്പെടുത്തിയ ഹാക്കര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലിസ് കേസെടുത്തു. അതേസമയം രാജ്യത്ത് ഉപയോഗിക്കുന്ന വോട്ടിംഗ് മെഷിനുകള്‍ പൂര്‍ണ്ണമായും വിശ്വസനീയമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
Read More: ഹാക്കര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി; ഡല്‍ഹി പോലീസ് കേസെടുത്തു
ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനൊപ്പം മികച്ച ഏകദിന, ടെസ്റ്റ് താരമായും കോഹ്‌ലി തെരഞ്ഞെടുക്കപ്പെട്ടു. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ നയിക്കുന്നതും കോഹ്‌ലി തന്നെ. ഐസിസിയുടെ പ്രധാന മൂന്ന് പുരസ്‌കാരങ്ങളും ഒരുമിച്ച് സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും വിരാട് സ്വന്തമാക്കി.
Read More: ഒരേയൊരു കോഹ്‌ലി; ലോകക്രിക്കറ്റിന്റെ നായകന്‍
ആലപ്പാട് കരിമണൽ ഖനനവിരുദ്ധ സമരത്തിന് പിന്നിൽ കരിമണൽ കടത്തുകാരെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോൺ. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സീ വാഷിംഗ് നിർത്തിയാൽ ഐആര്‍ഇയും കെഎംഎംഎല്ലും അടച്ചു പൂട്ടേണ്ടി വരുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ReadMore: ആലപ്പാട് കരിമണൽ ഖനനവിരുദ്ധ സമരത്തിന് പിന്നിൽ കരിമണൽ കടത്തുകാര്‍; ഷിബു ബേബി ജോണ്‍
കല്യാൺ ജ്വല്ലറിയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അഞ്ച് മലയാളികളടക്കം മുഴുവൻ പ്രതികളും പിടിയിൽ. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നായാണ് മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയത്. ഇവരെ തമിഴ്നാട് പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും
ReadMore: കല്യാൺ ജ്വല്ലറി സ്വർണാഭരണങ്ങൾ കവർന്ന കേസ്; അഞ്ച് മലയാളികൾ അടക്കം മുഴുവൻ പ്രതികളും പിടിയിൽ
പ്രവാസി തീര്‍ത്ഥാടകര്‍ക്കായി പ്രവാസി തീര്‍ത്ഥ് ദര്‍ശന്‍ യോജന നടപ്പിലാക്കുമെന്നും ലോകത്താകമാനം പാസ്സ്‌പോര്‍ട്ട് സേവാ സേവനത്തിലൂടെ ഇലക്ട്രോണിക്ക് വിസ സംവിധാനം നടപ്പിലാക്കുമെന്നുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വാരാണസിയില്‍ 15 ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ReadMore: പ്രവാസി തീര്‍ത്ഥാടകര്‍ക്കായി ‘പ്രവാസി തീര്‍ത്ഥ് ദര്‍ശന്‍ യോജന’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ശ്രീപത്മനാഭ സ്വാമി ക്ഷേത്രക്കേസില്‍ നാളെയും മറ്റന്നാളുമായി അന്തിമവാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു.
Read More: പത്മനാഭ സ്വാമി ക്ഷേത്ര കേസ്: ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി
അധിക സീറ്റുകള്‍ വേണമെന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും മുസ്ലിംലീഗിന്റെയും ആവശ്യങ്ങള്‍ നടക്കില്ലെന്ന് വ്യക്തമാക്കി യു.ഡി.എഫ്.കണ്‍വീനര്‍ ബെന്നി ബഹനാന്‍. നിലവിലെ സാഹചര്യത്തില്‍ ഒരു സീറ്റും പിടിച്ചെടുക്കാനോ വിട്ടു നല്‍കാനോ കോണ്‍ഗ്രസ്സില്‍ ആലോചനയില്ലെന്ന് ബെന്നി ബഹനാന്‍ കോട്ടയത്ത് പറഞ്ഞു
Read More: ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്
എൻഡോസൾഫാൻ ദുരന്ത നഷ്ടപരിഹാരക്കേസിൽ കീടനാശിനി കമ്പനി മേധാവികൾ ഹാജരാകാൻ തിരുവനന്തപുരം സബ് കോടതി ഉത്തരവ്. മാർച്ച് 6 ന് ഹാജരാകാനാണ് കോടതി നിർദേശം . എൻഡോ സൾഫാൻ ദുരിതബാധിതർക്ക് നൽകിയ 161 കോടി രൂപ 15 കീടനാശിനി കമ്പനികളിൽ നിന്നും ഈടാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ തിരുവനന്തപുരം സബ് കോടതിയെ സമീപിച്ചത്.
ReadMore: എൻഡോസൾഫാൻ നഷ്ടപരിഹാരക്കേസ്; കീടനാശിനി കമ്പനി മേധാവികൾ ഹാജരാകാൻ കോടതി ഉത്തരവ്
കാർ മെക്കാനിക്കിനെ അസഭ്യം പറയുകയും വധഭീഷണി മുഴ്കകുകയും ചെയ്ത ബോളിവുഡ് നടൻ ആദിത്യ പഞ്ചോളിക്കെതിരെ കേസ്. കാർ സർവ്വീസ് ചെയ്തതിന്റെ ബിൽ തുക സംബന്ധിച്ച തർക്കമാണ് വധഭീഷണിയിൽ കലാശിച്ചത്.
ReadMore: ബോളിവുഡ് താരം ആദിത്യ പഞ്ചോളിക്കെതിരെ വധഭീഷണിക്ക് കേസ്
എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കുടുംബയോഗങ്ങളിലൂടെ തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം മണ്ഡലത്തിലെ വിവിധ കുടുംബയോഗങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുത്തത്.
മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ കുടുംബയോഗങ്ങളിൽ പങ്കെടുക്കണമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.
ReadMore: എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് കുടുംബയോഗങ്ങളിലൂടെ തുടക്കമിട്ട് മുഖ്യമന്ത്രി
നിർദിഷ്ട കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സംവരണം ഏർപ്പെടുത്തുമെന്ന് സർക്കാർ . സംവരണ വിഷയത്തിൽ പിന്നാക്ക സംഘടനകൾ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് നിലപാട് തിരുത്തി സർക്കാർ രംഗത്തെത്തിയത് . മുന്നാക്ക സംവരണ പരിധി ഇടതു മുന്നണി ശിപാർശ ചെയ്യുമെന്നും മന്ത്രി എ കെ ബാലൻ തിരുവനന്തപുരത്തറിയിച്ചു.
ReadMore; കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സംവരണം ഏർപ്പെടുത്തുമെന്ന് സർക്കാർ
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ നീന റോസിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം. ജനുവരി 26ന് പഞ്ചാബിലെ മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്ത് നേരിട്ട് ഹാജരായി വിശദീകരണം നല്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മിന്നല്‍ പരിശോധന. മാഫിയ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പൊലീസ് സ്റ്റേഷനുകളിലാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടക്കുന്നത്. ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരിലാണ് പരിശോധന.
ReadMore: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
ശബരിമലയിൽ തൊട്ടുള്ള കളി ആര് നടത്തിയാലും എന്ത് സംഭവിക്കും എന്ന് എനിക്ക് നന്നായി അറിയാം ദേവസം ബോർഡ് പ്രസിഡണ്ട് എ പത്മകുമാർ. കാണിക്ക ഇടരുതെന്ന് പറഞ്ഞവർ തന്നെ ഇപ്പോൾ ശതം സമർപ്പയാമി എന്ന പേരിൽ പണം ചോദിച്ച് തുടങ്ങിക്കഴിഞ്ഞു. ശബരിമല നട വരുമാനം കുറഞ്ഞത് ദേവസ്വം ബോർഡിന് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാല്‍പത്തി മൂന്ന് വര്‍ഷത്തെ സൗഹൃദമുണ്ടെങ്കിലും ഒരിക്കല്‍ പോലും അദ്ദേഹം ചായവില്‍ക്കുന്നത് കണ്ടിട്ടില്ലെന്ന് മുന്‍ വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ.
മുനമ്പം മനുഷ്യ കടത്തു കേസിലെ നിർണായക ദൃശ്യങ്ങൾ ട്വന്‍റിഫോറിന്. കേസിലെ പ്രധാന പ്രതികളായ സെൽവനും ശ്രീകാന്തും ശ്രീലങ്കയിൽ നിന്നും മുനമ്പത്തെത്തി ബോട്ട് കച്ചവടം ഉറപ്പിക്കുന്ന ദൃശ്യങ്ങളാണ് ട്വന്‍റി ഫോർ പുറത്തുവിടുന്നത്. സെൽവത്തിന്റേയും ശ്രീകാന്തിന്റെയും ഇടപെടലുകള്‍ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ReadMore: മുനമ്പം മനുഷ്യ കടത്തു കേസിലെ നിർണായക ദൃശ്യങ്ങൾ ട്വന്‍റിഫോറിന്
നടിയെ ആക്രമിച്ച കേസിൽ മറുപടി നൽകാൻ സമയം നീട്ടി ചോദിച്ച് ദിലീപ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി. സംസ്ഥാന സർക്കാർ നൽകിയ സത്യവാങ് മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച കൂടി സമയം വേണമെന്നാണ് ദിലീപിന്റെ ആവശ്യം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here