Advertisement

കണ്ണൂരില്‍ കെ.സുധാകരന്‍ മത്സരിക്കണമെന്നാണ് പൊതു വികാരമെന്ന് ഡിസിസി

January 23, 2019
Google News 0 minutes Read

കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ കെ സുധാകരന്‍ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതു വികാരമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. എന്നാല്‍ സുധാകരന് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേതൃത്വത്തോട് പറഞ്ഞെന്നാണ് മനസിലാക്കുന്നതെന്നും സതീശന്‍ പാച്ചേനി ട്വന്റി ഫോറിനോട് പറഞ്ഞു. അതേ സമയം എ പി അബ്ദുള്ള കുട്ടി അടക്കമുള്ളവരുടെ പേരുകള്‍ കണ്ണൂരില്‍ നിന്ന് പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

എന്നാല്‍ എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നാണ് പാച്ചേനി പറയുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി പി കെ ശ്രീമതി ക്ക് രണ്ടാമൂഴം ലഭിക്കുമെന്ന് ഉറപ്പായതായാണ് സൂചന.സുധാകരനല്ലെങ്കില്‍ നല്ല സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്നത് കോണ്‍ഗ്രസിനും യുഡിഎഫിനും കടുത്ത വെല്ലുവിളിയാണ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here