Advertisement

കൊളീജിയം തീരുമാനം പരസ്യപ്പെടുത്താത്തതില്‍ അതൃപ്തി അറിയിച്ച് മഥന്‍ ബി ലോകുര്‍

January 23, 2019
Google News 0 minutes Read

ജഡ്ജി നിയമനത്തിലെ കൊളീജിയം തീരുമാനം പരസ്യപ്പെടുത്താത്തതിൽ അതൃപ്തിയുണ്ടെന്ന് റിട്ടയർഡ് ജസ്റ്റിസ് മഥൻ ബി ലോകുർ. കൊളീജിയം തീരുമാനം വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യലാണ് രീതി. അത് നടക്കാത്തതിൽ അതൃപ്തിയുണ്ട്. ഒടുവിലത്തെ കൊളീജിയം ശിപാർശകളിൽ, ജസ്റ്റിസ് നന്ദ്ര ജോഗ്, രാജേന്ദ്രമേനോൻ എന്നിവരുടെ കാര്യത്തിൽ മാറ്റം വന്നത് എങ്ങനെ എന്നറിയില്ലെന്നും പുതിയ പേരുകൾ ഉൾപ്പെടുത്തുന്നത് തന്നെ അറിയിച്ചില്ലെന്നും ജസ്റ്റിസ് മഥൻ ബി ലോകുർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here