കെഎസ്ആർടിസി പെൻഷൻ; മാനേജ്‌മെന്റിന്റെ പിടിപ്പുകേടിനു ജീവനക്കാർ എന്തിനു സഹിക്കണമെന്ന് കോടതി

കെഎസ്ആർടിസി പെൻഷൻ വിഷയത്തിൽ ചോദ്യവും വിമർശനവുമായി സുപ്രീംകോടതി. മാനേജ്‌മെന്റിന്റെ പിടിപ്പുകേടിനു ജീവനക്കാർ എന്തിനു സഹിക്കണമെന്ന് കോടതി ചോദിച്ചു. കോർപറേഷൻ നഷ്ടത്തിലാവാൻ കാരണം എന്താണെന്നും എം പാനൽ നിയമനം നടത്തുന്നത് എന്തിനെന്നും കോടതി ചോദിച്ചു.
സർക്കാരിനെ കക്ഷിയാക്കണാമെന്നു എന്തുകൊണ്ട് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടില്ലെന്നും ചോദിച്ച കോടതി കേസിൽ സംസ്ഥാന സർക്കാരിനെ കക്ഷിയാക്കണമെന്ന കെഎസ്ആർടിസി ആവശ്യം അംഗീകരിച്ചു.
നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി രണ്ടാഴ്ച്ചത്തെ സമയം നൽകി.
നിലവിൽ 4200 കോടിയുടെ ബാധ്യതയുണ്ടെന്നും കെഎസ്ആർടിസി പറഞ്ഞു. കേസിൽ തീരുമാനം ജീവനക്കാർക്ക് അനുകൂലമായാൽ പെൻഷൻ നൽകാൻ സർക്കാരിന്റെ സഹായം വേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചു. കേസ് രണ്ടാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here