മേഘാലയ ഖനി അപകടം: 42-ാം ദിവസം ഒരു മൃതദേഹം പുറത്തെടുത്തു

meghalaya mine

മേഘാലയില്‍ ഖനിയില്‍ കുടുങ്ങിയ ഒരു തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. നൂറ് അടി താഴ്ചയില്‍ നിന്നും അഴുകിയ നിലയിലായിരുന്നു മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഖനിയിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് നാവിക സേനയാണ് മൃതദേഹം പുറത്തെത്തിച്ചത്.

അപകടം നടന്ന് 42 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. നേരത്തേ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തെരച്ചിലില്‍ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് പുറത്തെടുക്കാനുള്ള ശ്രമം പക്ഷേ ഫലം കണ്ടില്ല. തെരച്ചിലിനിടെ അസ്ഥികൂടം ലഭിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ബാക്കി പതിനാല് പേര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top