റായ്ബറേലിയില്‍ സോണിയക്ക് പകരം ജനവിധി തേടുക പ്രിയങ്കാ ഗാന്ധി?

കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായതിന് പിന്നാലെ പ്രിയങ്ക റായ്ബറേലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. മാതാവ് സോണിയ ഗാന്ധിയാണ് റായ്ബറേലിയിലെ സിറ്റിംഗ് എംപി. അസുഖം തളര്‍ത്തിയ സോണിയ മത്സര രംഗത്തിന് പിന്മാറുകയാണെങ്കില്‍ പ്രിയങ്കയായിരിക്കും സ്ഥാനാര്‍ത്ഥിയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Read Also: മലയാളികളുടെ സ്വന്തം പപ്പേട്ടന്‍
ഔദ്യോഗിക രാഷ്ട്രീയ പ്രവേശത്തിന് അലകള്‍ ഒടുങ്ങും മുമ്പ് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നത് പ്രിയങ്ക ഗാന്ധി വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തിലാണ്. മാതാവ് സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി നെഹ്റു കുടുംബത്തിന്‍റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയില്‍ മത്സരിക്കുമെന്ന അഭ്യൂഹം കൂടുതല്‍ ശക്തമാവുകയാണ്.
മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പ്രിയങ്ക തന്നെയാണെന്നായിരുന്ന ഇന്നലെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നല്‍ ആരോഗ്യ പ്രശ്നങ്ങളാല്‍ വലയുന്ന സോണിയ ഗാന്ധി മത്സരത്തില്‍ പിന്മാറുന്ന സാഹചര്യത്തില്‍ മാത്രമേ പ്രിയങ്ക മത്സര രംഗത്തുണ്ടാവുകയുള്ളൂ എന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. പുതിയ സാഹചര്യത്തില്‍ പ്രിയങ്ക മത്സരിക്കുന്ന പാര്‍ട്ടിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ചില നേതാക്കള്‍ക്കുള്ളത്.
റായ്ബറേലിയിലല്ലെങ്കില്‍ തൊട്ടടുത്ത മണ്ഡലമായ സുല്‍ത്താന്‍പൂരില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്തായാലും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത് പ്രിയങ്കയുടെ രാഷ്ട്രീയ അരങ്ങേറ്റം മാത്രമല്ല, തെരഞ്ഞെടുപ്പ് അരങ്ങേറ്റം കൂടിയായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രബല പക്ഷം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here