Advertisement

ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയ്ക്ക് തിരിച്ചടിയെന്ന് സര്‍വെ ഫലം, 233 സീറ്റുകൾ എൻഡിഎയ്ക്ക്

January 24, 2019
Google News 1 minute Read
modi vs rahul

ലോക്സഭാ തിരഞ്ഞെടുപ്പിൽ 233 സീറ്റുകൾ എൻഡിഎയ്ക്കെ ലഭിക്കുമെന്ന് എബിപി-സീ വോട്ടർ സർവെ. ഉത്തർപ്രദേശിൽ എൻഡിഎ 25 സീറ്റിൽ ഒതുങ്ങും. എസ്പി- ബിഎസ്പി സഖ്യത്തിന് 51 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ഗുജറാത്ത് ബിജെപി തൂത്തുവാരുമെന്നും രാജസ്ഥാനിൽ ബിജെപി ക്ക് മേൽക്കൈ ഉണ്ടാകുമെന്നും സർവേ പറയുന്നു. ഗുജറാത്തില്‍ ബിജെപി 24സീറ്റുകളില്‍ ജയിക്കുമെന്നും, ബിഹാറില്‍ എന്‍ഡിഎ 35സീറ്റുകള്‍ നേടുമെന്നും സര്‍വെ ഫലം പറയുന്നു
അതേസമയം റിപ്പബ്ലിക് ടിവിയുടെ അഭിപ്രായ സർവെ ബിജെപിക്ക് അനുകൂലമാണ്. ബീഹാറിൽ 35 സീറ്റുകൾ ബിജെപി നേടുമെന്നും സര്‍വെ വ്യക്തമാക്കുന്നു.

ഇന്ത്യാടുഡേയുടെ സര്‍ഫെ ഫലം തൂക്കുമന്ത്രിസഭ പ്രവചിച്ചിരിക്കുകയാണ്. എന്‍ഡിഎ 237  യുപിഎ 167 മറ്റുള്ളവര്‍ 144 എന്നാണ് ഇന്‍ഡ്യാ ടുഡെയുടെ അഭിപ്രായ സര്‍വ്വെ വ്യക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here