ടെന്‍ ഇയര്‍ ചലഞ്ച് ഇവര്‍ സേവ് ദ ഡേറ്റാക്കി

സോഷ്യല്‍ മീഡിയ മുഴുവന്‍ ടെന്‍ ഇയര്‍ ചലഞ്ചാണ്. പത്ത് കൊല്ലങ്ങള്‍ കൊണ്ട് കാലം ഉണ്ടാക്കിയ വ്യത്യാസങ്ങള്‍ കണ്ട് ആസ്വദിക്കുകയാണ് സോഷ്യല്‍ മീഡിയ. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഈ പുതിയ ട്രെന്റിന് പിന്നാലെയാണ്.
ആ കൂട്ടത്തിലേക്ക് കുറച്ച് ക്യൂട്ട്നെസ് കൂടുതല്‍ ഉള്ള ഒരു ടെന്‍ ഇയര്‍ ചലഞ്ച് വന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്യാണ ഫോട്ടോയില്‍ ഒപ്പം നിന്ന രണ്ട് കുട്ടികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറത്ത് കല്യാണം കഴിക്കാന്‍ പോകുകയാണ്. ഈ ചലഞ്ച് ഫോട്ടോ ഇവരുടെ സേവ് ദ ഡേറ്റ് ഫോട്ടോയായാണ് സോഷ്യല്‍ പ്രചരിക്കുന്നത്. നെടുമങ്ങാട് സ്വദേശിയായ രജി വിഷ്ണുവിന്റേയും, ദേവികയുടേയും ഫോട്ടോയാണിത്. ധ്രുവ് വെഡ്ഡിംഗാണ് ഈ വ്യത്യസ്തമായ സേവ് ദ ഡേറ്റിന് പുറകില്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here