Advertisement

മഞ്ജുവാര്യര്‍ രാഷ്ട്രീയത്തിലേക്കില്ല; വാര്‍ത്തകള്‍ വ്യാജം

January 25, 2019
Google News 0 minutes Read
manju warrior

മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്കില്ല. മഞ്ജു രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ ട്വന്റി ഫോറിനോട് പറഞ്ഞു. മഞ്ജു വാര്യര്‍ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാഷ്ട്രീയ പ്രവേശനുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ ഏതെങ്കിലും പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന മുന്‍നിലപാട് തന്നെയാണ് മഞ്ജുവിന് ഇപ്പോഴും ഉള്ളത്. രാഷ്ട്രീയ പ്രവേശനം മഞ്ജു താല്‍പര്യപ്പെടുന്നില്ല. വനിതാ മതിലില്‍ നിന്നും വിട്ടു നിന്നത് അതുകൊണ്ടാണെന്നും മഞ്ജുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

കോണ്‍ഗ്രസ് നേതൃത്വവുമായി മഞ്ജു വാര്യര്‍ കൂടിയാലോചനകള്‍ നടത്തിയെന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍. മഞ്ജുവിന് ഇത്തവണ സീറ്റ് നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നും പകരം പ്രചാരണ രംഗത്ത് സജീവമാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്തുവന്നു.

അതേസമയം, മഞ്ജു വാര്യര്‍ പ്രചാരണത്തിനിറങ്ങുമോ എന്ന് അറിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here