Advertisement

മുകുൾ വാസ്നിക് ഇന്ന് കോട്ടയത്ത്

January 25, 2019
Google News 0 minutes Read
mukul vasnik

പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇന്ന് കോട്ടയത്തെത്തും. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ നേതാക്കളുമായി തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് ആശയവിനിമയം നടത്തും. കോട്ടയം സീറ്റ് കേരള കോൺഗ്രസിന് നിന്നും പിടിച്ചെടുത്ത് മത്സരിക്കണമെന്ന അഭിപ്രായം നേതാക്കൾ മുകുൾ വാസ്നിക്കിനെ അറിയിച്ചേക്കും. ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കളും ആശയവിനിമയത്തിൽ പങ്കെടുക്കും. രാഹുൽഗാന്ധിയുടെ കൺവെൻഷൻ, കെപിസിസി അധ്യക്ഷന്റെ കേരളയാത്ര തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യാൻ രാവിലെ ജില്ലാ നേതൃയോഗവും കോട്ടയത്ത് ചേരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here