Advertisement

മൂന്നാര്‍ വുഡ്‌സ് റിസോര്‍ട്ടിന്റെ കയ്യേറ്റം; സര്‍ക്കാറിന്റെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

January 25, 2019
Google News 0 minutes Read
migrant workers supreme court

മൂന്നാര്‍ വുഡ്‌സ് റിസോര്‍ട്ടിന്റെ കയ്യേറ്റമൊഴിപ്പിച്ചത് അസാധുവാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് റദ്ദു ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. രണ്ടായിരത്തി ഏഴില്‍ വി.എസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കയ്യേറ്റമൊഴിപ്പിക്കല്‍ നിയമവിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here