ആക്രമണം ഫെയ്സ് ബുക്ക് പോസ്റ്റിന്റെ തുടര്‍ച്ച; പ്രിയനന്ദനന്‍

തനിക്ക് എതിരെ ഇന്ന് രാവിലെയുണ്ടായ ആക്രമണം ഫെയ്സ് ബുക്ക് പോസ്റ്റിന്റെ തുടര്‍ച്ച തന്നെയാണെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ ട്വന്റിഫോറിനോട് വ്യക്തമാക്കി. പോസ്റ്റ് ഇട്ടതിന് ശേഷം പലതരത്തിലും ഭീഷണി വന്നു. അത് പേടിച്ച് ഇരിക്കാന്‍ പറ്റില്ല കാരണം ഇത് ഒരു ജനാധിപത്യ രാജ്യമാണ്. വീടിന് സമീപത്ത് തന്നെയുള്ള ബിജെപി പ്രവര്‍ത്തകനാണ് ആക്രമണത്തിന് പിന്നില്‍. ആക്രമണം ആസുത്രിതമാണ്. താന്‍ സ്ഥിരമായി പോയ കടയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ചാണകവെള്ളം തലവഴികെ ഒഴിച്ചതിന് ശേഷമാണ് ആക്രമണം നടത്തിയത്.
എന്റെ പോസ്റ്റ് ഭാഷ നല്ലതല്ലെന്ന് പറഞ്ഞതിന്റെ പശ്ചാത്തലില്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. അതിന് ശേഷവും ഭീഷണി തുടരുകയായിരുന്നു. ജനാധിപത്യ രാജ്യത്ത് പോലീസിന്റെ സംരക്ഷണം താന്‍ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here