Advertisement

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അർധ രാത്രി റെയ്ഡ് ചെയ്ത വനിതാ ഡെപ്യൂട്ടി കമ്മിഷണറെ സ്ഥലം മാറ്റി

January 26, 2019
Google News 1 minute Read

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് അർധ രാത്രി റെയ്ഡ് ചെയ്ത വനിതാ ഡെപ്യൂട്ടി കമ്മിഷണറെ വനിതാ സെല്ലിലേക്ക് മടക്കി. ആർ ആദിത്യയെ അവധി റദ്ദാക്കി വിളിച്ചു വരുത്തി ഡിസിപി ചുമതല ഏൽപ്പിച്ചു.

പോക്‌സോ കേസിൽ പിടിയിലായ 2 സഹപ്രവർത്തകരെ കാണാൻ അനുവദിച്ചില്ലന്നാരോപിച്ച് അമ്പതോളം ഡിവൈഎഫ്‌ഐക്കാർ ബുധനാഴ്ച രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞിരുന്നു. ഇതിലെ പ്രതികളെ തിരഞ്ഞാണ് ഡി സി പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് മേട്ടുക്കടയിലെ സി പി എം ജില്ലാ ഓഫീസിൽ വ്യാഴാഴ്ച അർധരാത്രി എത്തിയത്. ഓഫീസിലുണ്ടായിരുന്നവർ എതിർത്തെങ്കിലും പൊലീസ് സംഘം പരിശോധന നടത്തി. പ്രതികളെ ആരെയും പിടികിട്ടിയില്ല. പരിശോധനക്കെതിരെ സി പി എം ജില്ലാ നേതൃത്വം DGP ക്ക് പരാതി നൽകുകയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ചെയ്തു. പിന്നാലെ മുഖ്യമന്ത്രി DGP യോട് റിപ്പോർട്ട് തേടി. മണിക്കൂറുകൾക്കകം ഡിസിപി സ്ഥാനത്തു നിന്ന് ചൈത്ര തെരേസ ജോണി നെ നേരത്തെ ചുമതല വഹിച്ച വനിതാ സെൽ എസ്പി സ്ഥാനത്തേക്ക് മാറ്റി .ശബരിമല ഡ്യൂട്ടിയിലായിരുന്ന ആർ ആദിത്യക്ക് പകരമാണ് ചൈത്രക്ക് DCP യുടെ അധിക ചുമതല നൽകിയിരുന്നത്. 21 ന് ശബരിമല ഡ്യൂട്ടി കഴിഞ്ഞ ആദിത്യ നാലു ദിവസത്തെ മെഡിക്കൽ അവധിയിലായിരുന്നു. അദേഹത്തെ വിളിച്ചു വരുത്തിയാണ് DCP യുടെ ചുമതല ഏൽപ്പിച്ചത്. ചൈത്രക്കെതിരെ കൂടുതൽ നടപടി വേണമെന്ന നിലപാടിലാണ് സി പി എം ജില്ലാ നേതൃത്വം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here