‘സെന്‍കുമാര്‍ പാര്‍ട്ടിയുടെ അംഗമല്ല, വിമര്‍ശിക്കുന്നത് ഡിഎന്‍എ പ്രശ്‌നം’: അല്‍ഫോണ്‍സ് കണ്ണന്താനം

മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നമാണെന്ന് കണ്ണന്താനം പറഞ്ഞു. മലയാളികള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ അതിനെ പാരവെയ്ക്കാനാണ് മലയാളികള്‍ ശ്രമിക്കുന്നത്. നമ്പി നാരായണന് അവാര്‍ഡ് ലഭിച്ചതില്‍ വിവാദം സൃഷ്ടിക്കുന്നതിന് പകരം ആഘോഷിക്കുകയാണ് വേണ്ടതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
സെന്‍കുമാര്‍ പാര്‍ട്ടിയുടെ അംഗമല്ല. പക്ഷേ ജനാധിപത്യ രാജ്യത്ത് അദ്ദേഹത്തിന് അഭിപ്രായം പറയാനുളള അവകാശമുണ്ട്. അതില്‍ തിരിച്ചും മറിച്ചും വീണ്ടും അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും കണ്ണന്താനം പറഞ്ഞു. നമ്പി നാരായണന് പത്മഭൂഷണന്‍ ലഭിച്ചതിനെതിരെ ആരോപണമുന്നയിച്ച സെന്‍കുമാറിന്റെ നടപടിയെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം വിമര്‍ശിച്ചത്.
അതിനിടെ ടി പി സെന്‍കുമാറിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ നൗഷാദ് രംഗത്തെത്തി. സെന്‍കുമാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും നൗഷാദ് പരാതി നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here