താജ്മഹല്‍ ‘ശിവ മന്ദിര്‍’ ആയിരുന്നു; ‘തേജോ മഹാലയ’ എന്നായിരുന്നു പേര്: ബിജെപി കേന്ദ്രമന്ത്രി

താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്ന അവകാശവാദവുമായി ബിജെപി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. താജ്മഹല്‍ പണികഴിപ്പിച്ചത് മുസ്ലീങ്ങള്‍ അല്ല എന്നും അതിന് ചരിത്രരേഖകളുണ്ടെന്നും അനന്ത് കുമാര്‍ പറഞ്ഞു.
Read Also: ‘ഗോ ബാക്ക് മോദി’ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി തുടരുന്നു
താജ് മഹല്‍ പണികഴിപ്പിച്ചത് മുസ്ലീങ്ങള്‍ അല്ല. താജ് മഹല്‍ എന്ന് വിളിക്കപ്പെടുന്ന പാലസ് ജയസിംഹ രാജാവില്‍ നിന്ന് താന്‍ വാങ്ങിയതാണെന്ന് ഷാജഹാന്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ടെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ അവകാശപ്പെട്ടു.
Read Also: നടി വിദ്യാ ഉണ്ണി വിവാഹിതയായി
പരമതീര്‍ത്ഥ രാജാവ് പണികഴിപ്പിച്ച ശിവ മന്ദിര്‍ ആണ് താജ്മഹല്‍. ഇത് തേജോ മഹാലയ എന്നാണ് അറിയപ്പെട്ടിരുന്നത്. തേജോ മഹാലയ പിന്നീട് താജ്മഹല്‍ ആകുകയായിരുന്നു. നമ്മള്‍ ഇങ്ങനെ ഉറക്കം നടിച്ചാല്‍ നമ്മുടെ ഭൂരിഭാഗം വീടുകളും മസ്ജിദുകളായി നാമകരണം ചെയ്യപ്പെടുമെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു.
Read Also: ഈ അക്രമണങ്ങള്‍ അമ്പിളി ദേവിയ്ക്ക് എതിരെയല്ല, എനിക്ക് നേരെ: ആദിത്യന്‍
ഉത്തര കര്‍ണ്ണാടകയില്‍ നിന്നുള്ള മോദി മന്ത്രിസഭയിലെ പ്രതിനിധിയാണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി നേതാക്കള്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി സ്പര്‍ദ്ധ പടര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here