Advertisement

ബന്ധു നിയമന വിവാദം; ചട്ടലംഘനം ഇല്ല, ഏതന്വേഷണവും നേരിടാൻ തയ്യാര്‍: കെടി ജലീല്‍

January 27, 2019
Google News 0 minutes Read
kt Jaleel minister

ബന്ധുനിയമന വിവാദത്തിൽ ചട്ടലംഘനമില്ലെന്ന് മന്ത്രി കെ.ടി.ജലീൽ. പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസിനെ കാര്യമായി കാണുന്നില്ലെന്നും ബന്ധു നിയമന വിവാദത്തിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും കെ.ടി ജലീൽ വ്യക്തമാക്കി. ഡി എസ് നീലകണ്ഠന്റെ നിയമനം തന്റെ അറിവോടെയല്ല, ഐകെഎമ്മില്‍ തസ്തിക സൃഷ്ടിച്ചത് കോഴിക്കോട് ജില്ലാ കലക്ടറാണെന്നും മന്ത്രി പറഞ്ഞു. യൂത്ത് ലീഗിന്റെ ആക്ഷേപം മുസ്ലിം ലീഗ് ഏറ്റെടുക്കാത്തത് ആരോപണങ്ങളിൽ കഴമ്പില്ലാത്തതിനാൽ കെടി ജലീൽ പറഞ്ഞു.

ട്വന്റിഫോറിലെ 360 എന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. പരിപാടിയുടെ പൂര്‍ണ്ണ രൂപം ഇന്ന് രാത്രി 7.30ന്  ട്വന്റി ഫോറില്‍ സംപ്രേഷണം ചെയ്യും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here