കണ്ണൂര് സിപിഎം ബ്രാഞ്ചംഗത്തിന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര് കോട്ടയംപൊയിൽ സിപിഎം ബ്രാഞ്ചംഗത്തിന്റെ വീടിന് നേരെ ബോംബേറ്. സിപിഎം കനാൽകര ബ്രാഞ്ചഗം നെല്ലിക്ക രഞ്ചിത്തിന്റെ വീടിന് നേരെയാണ് അക്രമികൾ ബോംബെറിഞ്ഞത്. വീടിന് നേരെ എറിഞ്ഞ ബോംബ് മുൻഭാഗത്തെ ചുമരിൽ കൊണ്ടാണ് പൊട്ടിയത്. ജനൽ വാതിലുകളും ഗ്ലാസ്സുകളും പാടെ തകർന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും കേട് പാടുകൾ പറ്റിയിട്ടുണ്ട്.

മുൻഭാഗത്തെ ബെഡ് റൂമിന്റെ ചുവരിലാണ് ബോംബെറിഞ്ഞത്. മുറിയിലുള്ള ബെഡിലാകെ തകർന്ന കനൽ ഗ്ലാസ്സുകൾ ചിതറി കിടക്കുകയാണ്. രഞ്ചിത്തും, ഭാര്യ ജിഷയും, മക്കളായ റഷിൻ, റിയ എന്നിവരും അക്രമണ സമയത്ത് മറ്റൊരു ബെഡ് റൂമിലായതിനാലാണ് വൻ അപകടത്തിൽ നിന്നും കുടുംബം രക്ഷപ്പെട്ടത്. രാത്രി 12 മണിയോട് കൂടിയാണ് അക്രമണം നടന്നത്.

തലശ്ശേരി എസ്പിയും കതിരൂർ പോലീസും സ്ഥലത്തെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top