Advertisement

സർക്കാരിന്റെ കള്ളക്കളിയാണ് കെഎസ്ആർടിസിയിലെ താൽക്കാലിക കണ്ടക്ടർമാരുടെ പിരിച്ചുവിടലിന് വഴിവെച്ചത് : പ്രതിപക്ഷം

January 28, 2019
Google News 0 minutes Read

സർക്കാരിന്റെ കള്ളക്കളിയാണ് കെഎസ്ആർടിസിയിലെ താൽക്കാലിക കണ്ടക്ടർമാരുടെ പിരിച്ചുവിടലിന് വഴിവെച്ചതെന്ന് നിയമസഭയിൽ പ്രതിപക്ഷം. എന്നാൽ കോടതി വിധി അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു . വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി

എംപാനൽ ജീവനക്കാരുടെ വിഷയത്തിൽ സർക്കാരിന് ആത്മാർത്ഥത ഇല്ലെന്നും കോടതി സാവകാശം അനുവദിച്ചിട്ടും നിലപാട് വ്യക്തമാക്കാൻ സർക്കാർ തയ്യാറായില്ലെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പി എസ് സി നിയമനം സമയബന്ധിതമായി നടപ്പിലാക്കിയിരുന്നെങ്കിൽ കൂട്ടപ്പിരിച്ചുവിടൽ ഒഴിവാക്കാമായിരുന്നു .പിരിച്ചുവിടൽ സർക്കാർ കോടതിയിൽ ഒരിക്കലും എതിർത്തില്ല. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കത്തത് എന്തെന്നും പ്രതിപക്ഷം ചോ ദിച്ചു

കേ എസ് ആർടിസിൽ മന്ത്രി അല്ല ടോമിൻ തച്ചങ്കരി ആണ് കര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ കുറ്റപ്പെടുത്തൽ.

കോടതിയുടെ പരിഗണനയിൽ ആയ വിഷയങ്ങളിൽ ചർച്ച വേണ്ടെന്നായിരുന്നു സർക്കാർ നിലപാട് . തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തിയില്ലെന്ന് മന്ത്രി വിശദീകരിച്ചു . ഇല്ലാത്ത ഒഴിവ് റിപ്പോർട്ട് ചെയ്തത് യുഡിഎഫ് സർക്കാരാണ്. കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തിൽ എംപാനൽ ജീവനക്കാരെ കൂടി ഉൾകൊള്ളുന്ന നിലപാട് ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.

മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിനെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here