Advertisement

ബംഗളൂരുവില്‍ 18 മാസം പ്രായമുളള കുഞ്ഞ് എസ്‌കലേറ്ററില്‍ നിന്ന് വീണ് മരിച്ചു

January 28, 2019
Google News 1 minute Read
newborn baby found dead in airasia

ബംഗളൂരു: ബംഗളൂരുവിലെ മെട്രോ സ്റ്റേഷനില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് എസ്‌കലേറ്ററില്‍ നിന്ന് വീണ് മരിച്ചു. ശ്രീരാംപുര മെട്രോ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു സംഭവം നടന്നത്.

മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററില്‍ പോകുമ്പോള്‍ മുത്തച്ഛന്റെ കൈയില്‍ നിന്നുമാണ് 18 മാസം മാത്രം പ്രായമുളള ഹാസിനി താഴേക്ക് വീണത്. വീഴ്ച്ചയില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ ഹാസിനിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.

Read Moreകൊല്ലത്ത് 11 ദിവസം പ്രായമായ കുഞ്ഞ് മരിച്ച നിലയിൽ

എസ്‌കലേറ്ററില്‍ കുഞ്ഞുങ്ങളുമായി കയറുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് സംഭവത്തില്‍ പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here