ജിദ്ദയില്‍ ആദ്യ സിനിമാ തീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ജിദ്ദയില്‍ ആദ്യ സിനിമാ തീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു വോക്സ് സിനിമാസ് ആണ് നഗരത്തിലെ ആദ്യ തീയേറ്റര്‍ ആരംഭിച്ചിരിക്കുന്നത്. ആഴ്ചയില്‍ ആറു പുതിയ സിനിമകള്‍ ഇവിടെ പ്രദര്‍ശനത്തിനെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ജിദ്ദയിലെ റെഡ്സീ മാളിലാണ് നഗരത്തിലെ ആദ്യ സിനിമാ തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വോക്സ് സിനിമാസ് ആരംഭിച്ച തീയേറ്റര്‍ ജനറല്‍ കമ്മീഷന്‍ ഓഫ് ഓഡിയോ വിഷ്വല്‍ മീഡിയ മേധാവി ബദര്‍ അല്‍ സഹറാനി ഉദ്ഘാടനം ചെയ്തു. ആറു ഹാളുകളിലായി പന്ത്രണ്ട് സ്ക്രീനുകളാണ് റെഡ്സീ മാളില്‍ ഉള്ളത്. കുട്ടികള്‍ക്ക് പ്രത്യേക സ്ക്രീന്‍ ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷ്, അറബ് സിനിമകളും കാര്‍ട്ടൂണ്‍ ചിത്രങ്ങളുമാണ് ഇപ്പോള്‍ പ്രദര്‍ശനത്തിന് ഉള്ളത്. ടിക്കറ്റുകള്‍ ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. വര്‍ഷത്തില്‍ മുന്നൂറു സിനിമകള്‍ ഈ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ആഴ്ചയില്‍ ആറു പുതിയ സിനിമകള്‍ ഉണ്ടാകും. ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷം ആദ്യത്തിലോ തബൂക്കിലും സിനിമാ തീയേറ്റര്‍ ആരംഭിക്കും.
മൂന്നര പതിറ്റാണ്ടിന് ശേഷം കഴിഞ്ഞ ഏപ്രിലില്‍ റിയാദിലാണ് രാജ്യത്തെ ആദ്യ സിനിമാ തീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജിദ്ദയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പെടെ അഞ്ച് സ്ഥലങ്ങളില്‍ സിനിമാ തീയേറ്ററുകള്‍ ആരംഭിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് അറുനൂറ് തീയേറ്ററുകള്‍ ആരംഭിക്കാനാണ് വോക്സിന്റെ പദ്ധതി. 2030ആകുമ്പോഴേക്കും ഈ മേഖലയില്‍ നിന്നും നൂറ്റിയമ്പത് കോടി ഡോളറിന്റെ വരുമാനമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. വര്‍ഷത്തില്‍ മൂന്നര കോടി പ്രേക്ഷകര്‍ തീയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here