തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ മോദിയ്ക്ക് പിന്നാലെ യോഗിയും കേരളത്തിലേക്ക്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരളത്തിലേക്ക്. പത്തനംതിട്ടയില്‍ നടക്കുന്ന ബിജെപി പൊതു സമ്മേളനത്തില്‍ ആദിത്യനാഥ് പങ്കെടുക്കും. ഫെബ്രുവരി 12നാണ് സമ്മേളനം. രണ്ടാഴ്ചയ്ക്കിടെ രണ്ട് തവണ മോദി കേരളം സന്ദര്‍ശിച്ചിട്ടും കേരള ബിജെപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചൂടുപിടിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് യോഗിയുടെ രംഗപ്രവേശം.
Read More: രാമജന്മഭൂമിയിൽ രാമക്ഷേത്രം നിർമിക്കുകയാണെങ്കിൽ അത് ബിജെപി ആയിരിക്കും : യോഗി ആദിത്യനാദ്
ഇടത്, വലത് മുന്നണികളെ കടന്നാക്രമിച്ച മോദി ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട ശബരിമല തന്നെയെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ശബരിമല എന്ന സുവര്‍ണാവസരം മുന്നിലുണ്ടായിട്ടും സംസ്ഥാന ബിജെപിയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തണുത്ത് തന്നെയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here