പ്രളയാനന്തര പുനര്‍നിര്‍മ്മാണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

പ്രളയാനന്തര പുരര്‍നിര്‍മ്മാണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി ഡി സതീശന്‍ എം എല്‍ എയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രളയാനന്തരം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും പൂര്‍ത്തിയായില്ല, പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ ഇപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നു.
സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ചോദ്യോത്തര വേള പുരോഗമിക്കുകയാണ്. ശൂന്യവേളയില്‍ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കും. സര്‍ക്കാരിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here