Advertisement

എസ്‌സി-എസ്ടി അതിക്രമ നിരോധന നിയമം: ഭേദഗതി സ്‌റ്റേ ചെയ്യില്ലെന്ന് വീണ്ടും സുപ്രീംകോടതി

January 30, 2019
Google News 1 minute Read
Supreme Court Khap

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിരോധന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സ്റ്റേ ചെയ്യാന്‍ ആകില്ലെന്ന് വീണ്ടും സുപ്രീംകോടതി. ഭേദഗതിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഫെബ്രുവരി 19ന് വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.

എസ്‌സി-എസ്ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ പ്രതിയാകുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. മുന്‍കൂര്‍ ജാമ്യം നല്‍കാമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കുന്നതിനാണ് ഭേദഗതി കൊണ്ടു വന്നത്. ഈ ഉത്തരവിനെതിരെ കേന്ദ്രം നല്‍കിയ പുനപ്പരിശോധന ഹര്‍ജിയും ഫെബ്രുവരി 19ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലായിരുന്നു ഇത്. എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന സ്വന്തം വിധിയില്‍ സുപ്രീംകോടതി ഉറച്ചു നില്‍ക്കുകയായിരുന്നു. യു യു ലളിത് അധ്യക്ഷനായ ബെഞ്ചായിരുന്നു അന്നും ഹര്‍ജികള്‍ പരിഗണിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here