വയനാട്ടില്‍ പെണ്‍കുട്ടിക്ക് നേരെ നടന്നത് മാപ്പര്‍ഹിക്കാത്ത കുറ്റം; പ്രതിക്കെതിരെ നടപടിയുണ്ടാകണമെന്ന് വനിതാ കോണ്‍ഗ്രസ് നേതാക്കള്‍

വയനാട്ടില്‍ പെണ്‍കുട്ടിക്ക് നേരെ നടന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. മാധ്യമങ്ങളിലൂടെയാണ് സംഭവം അറിയുന്നത്. പ്രതിയ്‌ക്കെതിരെ നിര്‍ബന്ധമായും നടപടിയുണ്ടാകണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും മാതൃകാപരമായ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.
പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും പ്രതികരിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി ആരോപണവിധേയനായ നേതാവിനെതിരെ നടപടിയുണ്ടാകണം. പാര്‍ട്ടി ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാനിമോള്‍ പറഞ്ഞു.
മുന്‍ ഡിസിസ പ്രസിഡന്റും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ എം ജോര്‍ജിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ നേതാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഒന്നര വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ ആരുമില്ലാത്ത സമയങ്ങളില്‍ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടില്‍ പണിക്ക് പോകാറുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയും ജോര്‍ജിന്റെ വീട്ടില്‍ പണിക്ക് എത്തുമായിരുന്നു. മാതാപിതാക്കള്‍ ഒപ്പമില്ലാതിരുന്ന സമയങ്ങളിലാണ് ജോര്‍ജ് പെണ്‍കുട്ടിയെ പലതവണകളായി പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here