നിയമസഭയിലെത്തിയ കെ.എം മാണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം 86-ാം ജന്മദിനം ആഘോഷിച്ച മുന്‍ ധനമന്ത്രി കൂടിയായ കെ.എം മാണിക്ക് ബജറ്റ് അവതരണ ദിവസം ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റ് ദിനം നിയമസഭയില്‍ കണ്ട ഏറ്റവും മനോഹര കാഴ്ചയായിരുന്നു അത്.
നിയമസഭയിലെത്തിയ സമാജികരെല്ലാം ആദ്യമെത്തിയത് കെ.എം മാണിയുടെ ഇരിപ്പിടത്തിലേക്കാണ്. മുന്‍ ധനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന ശേഷമാണ് എല്ലാവരും അവരവരുടെ സീറ്റിലേക്ക് മടങ്ങിയത്. പി.സി ജോര്‍ജ്ജും കെ.എം മാണിക്ക് ആശംസകള്‍ നേര്‍ന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിയമസഭയിലെത്തിയത്. ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്ന ധനമന്ത്രി തോമസ് ഐസകിന് കൈകൊടുത്ത ശേഷം പിണറായി നേരെ പോയത് മാണിയുടെ അടുത്തേക്ക്. കെ.എം മാണിക്ക് മുഖ്യമന്ത്രി കൈ കൊടുത്ത് മുഖ്യമന്ത്രിയും ജന്മദിനാശംസകള്‍ നേര്‍ന്നു. കഴിഞ്ഞ ദിവസമായിരുന്നു മാണി 86-ാം ജന്മദിനം ആഘോഷിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here