പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയ്ക്ക് 2500 കോടി

പ്രളയക്കെടുതിയില്‍ നിന്നും കൃഷിയ്ക്ക് പുനര്‍ജന്‍മം നല്‍കാന്‍ 2500 കോടി കാര്‍ഷികമേഖലയില്‍ ചിലവഴിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. പ്രളയത്തെ തുടര്‍ന്ന് മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കൃഷിയ്ക്കായി വകയിരുത്തിയിരിക്കുന്ന 2500 കോടിയില്‍ 220 കോടി കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ നിന്നുമാണ്. ഇതില്‍ 167 കോടി ഭക്ഷ്യവിളകള്‍ക്കാണ്. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയ്ക്ക് 17 കോടിയും പച്ചക്കറിയ്ക്ക് 71 കോടി വകയിരുത്തും.
ഗുണമേന്‍മയുള്ള വിത്തുകളും നടീല്‍ വസ്തുക്കളും ലഭ്യമാക്കുന്നതിന് 25 കോടി രൂപയും ഫലവൃക്ഷ കൃഷി പ്രോത്സാഹനത്തിന് 6 കോടി രൂപയും നല്‍കും.വിള ഇന്‍ഷുറന്‍സിനായി 20 കോടി രൂപയും കാര്‍ഷിക സര്‍വകലാശാലയ്ക്ക് 83 കോടി വകയിരുത്തും. 450 കോടി മൃഗപരിപാലനത്തിന് മാറ്റി വെയ്ക്കും. കന്നുകുട്ടി പരിപാലനത്തിന് 60 കോടിയും 150 കോടി രൂപ ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹനത്തിനായും മാറ്റിവെയ്ക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here