പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ റൈസ് പാര്‍ക്കുകള്‍

പാലക്കാട്,തൃശ്ശൂര്‍,ആലപ്പുഴ ജില്ലകളില്‍ അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡ് ചെയ്ത് ഇറക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. കുട്ടനാട് പാക്കേജിന് 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കുടിവെള്ളപദ്ധതിതിയ്ക്ക് 250 കോടിയും പുറംബണ്ട് അറ്റകുറ്റപണികള്‍ക്കായി 43 കോടിയും അനുവദിക്കും. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കും.
കാപ്പിക്കുരു സംഭരണത്തിന് 100 ശതമാനം അധികവില. നാളികേര കര്‍ഷകരെ സഹായിക്കുന്നതിനായി 20 കോടിയുടെ പദ്ധതി. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും. വയനാട്ടിലെ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ്. കുരുമുളക് കൃഷിയ്ക്കായി 10 കോടി എന്നിവയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. റബ്ബറിന് താങ്ങുവില നല്‍കാന്‍ 500 കോടി നീക്കി വെയ്ക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനവും കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here