Advertisement

സിബിഐ ഇടക്കാല ഡയറക്ടറുടെ നിയമനം: മൂന്നാമത്തെ ജഡ്ജിയും പിന്മാറി

January 31, 2019
Google News 0 minutes Read
n v ramana

സിബിഐ ഇടക്കാല ഡയറക്ടർ നാ​ഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജികൾ പ​രി​ഗണിക്കുന്നതിൽ നിന്നും മൂന്നാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് എൻ വി രമണയാണ് കേസിൽ നിന്നും പിന്മാറിയത്. എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരി​ഗണിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്മാറുകയായിരുന്നു.

നേരത്തേ ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗൊയ്, ജസ്റ്റിസ് എ കെ സിക്രി എന്നിവർ കേസ് പരി​ഗണിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. അലോക് വർമയുടെ കേസ് പരി​ഗണിച്ച് അദ്ദേഹത്തെ തിരിച്ച് സിബിഐയുടെ തലപ്പത്തേക്ക് എത്തിക്കാൻ ഉത്തരവിട്ടതിനാലാണ് രഞ്ജൻ ​ഗോ​ഗൊയ് കേസിൽ നിന്നും പിന്മാറിയത്. ജനുവരി 21നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പിന്മാറ്റം.

തൊട്ടു പിന്നാലെ ജനുവരി 24 ന് സിക്രിയും കേസിൽ നിന്നും പിന്മാറി. തുടർന്നാണ് കേസ് പരി​ഗണിക്കാൻ ജസ്റ്റിസ് രമണ എത്തുന്നത്. മൂന്നാമത്തെ ജഡ്ജിയും പിന്മാറിയതോടെ നാ​ഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനി കേസ് ആര് പരി​ഗണിക്കുമെന്ന കാര്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗൊയ് ആണ് പരി​ഗണിക്കുക.

നാ​ഗേശ്വർ റാവുവിന്റെ നിയമനത്തെ ചോദ്യം ചെയ്ത് എൻജിഒ സംഘടനയായ കോമൺ കോസാണ് ഹർജി ഫയൽ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here