ബംഗളൂരുവില്‍ പരീക്ഷണ പറക്കലിനിടെ വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചു

ബംഗളൂരുവില്‍ പരീക്ഷണ പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്നു വീണ്് രണ്ട് പൈലറ്റുമാര്‍ മരിച്ചു. പൈലറ്റുമാരായ സമീര്‍ അബ്രോള്‍, സിദ്ധാര്‍ത്ഥ് നേഗി എന്നിവരാണ് മരിച്ചത്. പരിശീലന വിമാനമായ മിറാഷ് 2000 ആണ് തകര്‍ന്നു വീണത്. എച്ച് എ എല്‍ വിമാനത്താവളത്തില്‍ ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.
വിമാനത്തിന് അപകമുണ്ടായാല്‍ പൈലറ്റുമാര്‍ക്ക് രക്ഷപ്പെടാനുള്ള സീറോ സീറോ ഇജക്ട് സീറ്റ് സംവിധാനമുള്ള വിമാനമാണ് മിറാഷ് 2000. അപകടമുണ്ടാകുമെന്ന് മനസിലാക്കിയ ഉടന്‍ പൈലറ്റുമാര്‍ പുറത്തേക്ക് ചാടിയെങ്കിലും തീപിടിച്ച വിമാന അവശിഷ്ടങ്ങള്‍ക്കിടയിലേക്കായിരുന്നു വീണത്. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കും. അന്വേഷണത്തിന് ഉത്തരവിട്ടതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here