Advertisement

ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു

February 1, 2019
Google News 1 minute Read

ചൈത്ര തെരേസക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ചൈത്രയ്ക്ക് പരാതിയുണ്ടെങ്കിൽ നേരിട്ട് കോടതിയെ സമീപിക്കാമല്ലോയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. തുടര്‍ന്നാണ് എറണാകുളം ആസ്ഥാനമായ പബ്ലിക് ഐ എന്ന സംഘടന ഹര്‍ജി പിന്‍വലിച്ചത്.

Read Also: ’10 കോടി ശൗചാലയങ്ങള്‍ പണിതുകൊടുത്തപ്പോള്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല’: പിയൂഷ് ഗോയല്‍

പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾക്കായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിനാണ് ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയുണ്ടായത്. തിരുവനന്തപുരം ഡി.സി.പിയുടെ അധികചുമതലയിൽ നിന്നും ചൈത്രയെ നീക്കി. അവധിയിലായിരുന്ന ആർ ആദിത്യ ഐ.പി.എസിനെ തിരികെ വിളിച്ചാണ് തെരേസ ജോണിനെ വുമൺ സെൽ എസ്‌.പി സ്ഥാനത്തേക്കു മാറ്റിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here