ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഇന്ന് കൊച്ചിയില്‍

ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഇന്ന് കൊച്ചിയില്‍. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൻറെ ആഘോഷ പരിപാടിയിൽ മുഖ്യ അതിഥിയായാണ് അദ്ദേഹം കൊച്ചിയില്‍ എത്തുന്നത്. വൈകീട്ട് 4.30-ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 4.50-ന് കോളേജിലെത്തും. കെ വി തോമസ് എംപി യുടെ വിദ്യാധനം പദ്ധതിയിലുള്‍പ്പെടുത്തി വിതരണം ചെയ്യുന്ന കിന്‍ഡിലുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ചടങ്ങില്‍ പങ്കെടുക്കും. മേയര്‍ സൗമിനി ജെയിന്‍ കെ വി തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ പ്രശാന്ത് പാലക്കാപ്പിള്ളില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പരിപാടിക്കുശേഷം കൊച്ചിയിൽ തങ്ങുന്ന ഉപരാഷ്ട്രപതി നാളെ രാവിലെ 10.30-ന് നാവിക വിമാനത്താവളത്തില്‍ നിന്ന് കോട്ടയത്തേക്ക് തിരിക്കും.
ഗതാഗത നിയന്ത്രണം
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്നും നാളെയും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് വൈകിട്ട് നാല് മുതല്‍ ആറര വരെ വാത്തുരുത്തി റെയില്‍വേ ഗേറ്റ്, നേവല്‍ ബോസ്, തേവര, പള്ളിമുക്ക്, ജോസ് ജംഗ്ഷന്‍, ഡിഎച്ച് റോഡ്, പാര്‍ക്ക് അവന്യു റോഡ്, പണ്ഡിറ്റ് കറുപ്പന്‍ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നാളെ രാവിലെ 9.45മുതല്‍ 10.45വരെ പാര്‍ക്ക് അവന്യു റോഡ്, ഡിഎച്ച് റോഡ് എന്നിവിടങ്ങളിലും എംജി റോഡില്‍ ജോസ് ജംഗ്ഷന്‍ മുതല്‍ വാത്തുരുത്തി റെയില്‍ വേ ഗേറ്റ് വരെയുമാണ് ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഉപരാഷ്ട്രപതി കടന്ന് പോകുന്ന റോഡില്‍ ഇരുചക്രവാഹനം ഉള്‍പ്പെടെ ഒരു വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് സിറ്റിയിലേക്ക് വരേണ്ട ബസ്സുകള്‍ നിയന്ത്രണമുള്ള സമയങ്ങളില്‍ ബിഒടി ഈസ്റ്റ്, തേവര ഫെറി ജംഗ്ഷന്‍, കുണ്ടന്നൂര്‍ ജംഗ്ഷന്‍ വഴി പോകണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here