മകരവിളക്ക് തെളിയിക്കാന്‍ മലയരന്മാര്‍ക്ക് അവസരം നല്‍കണമെന്ന് ഒ രാജഗോപാല്‍ സഭയില്‍

മകരവിളക്ക് തെളിയിക്കാന്‍ മലയരന്മാരെ അനുവദിക്കണമെന്ന് ഒ രാജഗോപാല്‍ സഭയില്‍. ശ്രദ്ധക്ഷണിക്കലായാണ് ഒ രാജഗോപാല്‍ ഈ വിഷയം സഭയില്‍ അവതരിപ്പിച്ചത്. ശബരിമലയിൽ മകരവിളക്ക് തെളിയിക്കുന്നതിന് മലയരയർക്ക് നഷ്ടപ്പെട്ട അവകാശം പുനസ്ഥാപിച്ച് നൽകണമെന്നും മകരവിളക്ക് ചില ആൾക്കാർ കൊളുത്തുന്നു എന്നത് വസ്തുതയാണെന്നും ഒ.രാജഗോപാൽ വ്യക്തമാക്കി. ഇക്കാര്യം പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് കടകംപള്ളി അറിയിക്കണം. ഒ. രാജഗോപാലിന്റെ ശ്രദ്ധ ക്ഷണിക്കൽ
ചരിത്രപരമായ നാഴികക്കല്ലന്ന് സ്പീക്കർ . മകരവിളക്കിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വരുമെന്നും കടകംപള്ളി വ്യക്തമാക്കി.
വരും നാളുകളിൽ മകരവിളക്ക് തെളിയിക്കുന്നതിനുള്ള ചടങ്ങിൽ മലയരയ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും പുരാതന കാലത്ത് ഇത് മലയരയർ ആണ് ചെയ്തതെന്ന് വ്യക്തമായ തെളിവുകളുണ്ടെന്നും കടകംപള്ളി സഭയെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here