Advertisement

‘നടക്കുന്നത് ബോധപൂര്‍വമുള്ള കുപ്രചാരണം’; എം സ്വരാജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

February 1, 2019
Google News 0 minutes Read

ശരണം വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എം സ്വരാജ് എംഎല്‍എ. നടക്കുന്നത് നുണ പ്രചാരണമാണ്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിശ്വാസികളെ ഇടതുപക്ഷത്തു നിന്നും അകറ്റുന്നതിനും സമൂഹങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് കുപ്രചാരണം നടക്കുന്നതെന്നും സ്വരാജ് പറഞ്ഞു. സംഭവത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സ്വരാജ് പരാതി നല്‍കി.

താന്‍ പറയാത്ത ഒരു കാര്യം തന്റെ പേരില്‍ പ്രചരിക്കുന്നത് ഒരു ജനപ്രതിനിധി എന്ന നിലയില്‍ മോശപ്പെടുത്തുന്നതാണെന്ന് സ്വരാജ് പരാതിയില്‍ പറയുന്നു. ഇത്തരത്തിലൊരു പ്രചരണം പാര്‍ട്ടിയേയും മോശമായി ബാധിക്കുന്നതാണ്. സത്യവിരുദ്ധമായ പ്രചരണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്വരാജ് പരാതിയില്‍ ആവശ്യപ്പെട്ടു.

ശരണം വിളിക്കുന്നവരുടെ വോട്ട് വാങ്ങി ജയിക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ലെന്ന് സ്വരാജ് പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു. സ്വരാജിന്റെ ഫോട്ടോ സഹിതമായിരുന്നു ഇത്തരത്തില്‍ പ്രചരണം നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here