Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കെവി തോമസിനൊപ്പം ഹൈബി ഈഡനെയും പരിഗണിച്ച് ഹൈക്കമാൻഡ്‌

February 2, 2019
Google News 1 minute Read
kv thomas and hibi eden may contest

തോമസിനൊപ്പം ഹൈബി ഈഡനെയും ഇത്തവണ ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ട്. പൊതു-സ്വതന്ത്രനെന്ന പതിവ് രീതിക്ക്  പകരം  പാര്‍ട്ടി സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കാനുള്ള ആലോചന സിപിഎമ്മിലും സജീവമാണ്. 

എറണാകുളം യുഡിഎഫിന്റെ കോട്ടയാണെന്ന  ആത്മവിശ്വാസമാണ് കണക്കുകള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെക്കുന്നത്. അട്ടിമറി ലക്ഷ്യമിട്ടുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് സിപിഎം നേതൃത്വം.

1984 മുതല്‍ മത്സര രംഗത്തുള്ള മണ്ഡലത്തിലെ സിറ്റിംങ് എംപി കെ വി തോസ് 6 തവണ പാര്‍ലമെന്റിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തവണ വീണ്ടും അവസരം ലഭിക്കുമോയെന്ന ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ കെവി തോമസ് താഴെത്തട്ടില്‍ പ്രാഥമിക പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.  ലത്തീന്‍ കത്തോലിക്ക സഭാംഗങ്ങള്‍ക്കാണ്  എറണാകുളത്ത് കോണ്‍ഗ്രസ് മിക്കപ്പോഴും ടിക്കറ്റ് നല്‍കിയിട്ടുള്ള്ത. ലത്തീന്‍ കത്തോലിക്കര്‍ക്ക് മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനവുമുണ്ട്. ദേശീയ  നേതൃത്വവുമായുള്ള അടുപ്പം കെ വി തോമസിനെ തുണയ്ക്കുമെന്ന വിലയിരുത്തുന്നവരുണ്ട്്. എന്നാല്‍ ഹൈബി ഈഢന്റെ പേരും ഹൈക്കമാന്റ് പട്ടികയിലുണ്ടെന്നാണ് സൂചന. ടോണി ചമ്മിണിയും  ദീപ്തി മേരി വര്‍ഗീസും സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുണ്ട്. 

കഴിഞ്ഞ തവണ എല്‍ഡിഎഫ രംഗത്തിറക്കിയത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെയാണ്. എന്നാല്‍ ഇക്കുറി പരീക്ഷണ സ്ഥാനാര്‍ഥി വേണ്ടെന്നാണ് സിപിഎം ജില്ലാക്കമ്മിറ്റിയിലെ പൊതു വികാരം. പുതുമുഖങ്ങളെ അവതരിപ്പിക്കാനുള്ള  നീക്കവും സജീവമാണ്. പി രാജി വിനെ ചാലക്കുടിയില്‍ പരിഗണിക്കുന്നതിനാല്‍ മറ്റാര്‍ക്കെങ്കിലുമാകും നറുക്ക് വീഴുക. 

ആരെ രംഗത്തിറക്കിയാലും മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎമ്മിന് കാര്യമായി അധ്വാനിക്കേണ്ടിവരും. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here