Advertisement

രണ്ട് സീറ്റുകള്‍ ചോദിച്ചിട്ടുണ്ട്, മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കില്ല: കെ എം മാണി

February 3, 2019
Google News 1 minute Read
KM Mani Chengannur

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ എം മാണി. സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മാണിയുടെ പ്രസ്താവന.

എല്ലാ പാര്‍ട്ടികളും കൂടിയാലോചിച്ച് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കും. സീറ്റുകള്‍ ആവശ്യപ്പെടുന്നത് ഓരോ പാര്‍ട്ടിയുടെയും അവകാശമാണ്. കേരള കോണ്‍ഗ്രസ് ഒരുസീറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കും എന്നാണ് പ്രതീക്ഷ. എല്ലാവരും കൂടിയാലോചന നടത്തി പ്രായോഗികവും രമ്യവുമായ പരിഹാരമുണ്ടാക്കും. സീറ്റ് ചോദിക്കുന്നത് സമ്മര്‍ദ്ദമല്ല.

Read More:കേരള കോണ്‍ഗ്രസിന് ഒരു സീറ്റുകൂടി നല്‍കണം; രാഹുല്‍ ഗാന്ധിയോട് ആവശ്യമുന്നയിച്ചത് കെ എം മാണിയെന്ന് പി ജെ ജോസഫ്

മുന്നണിയെ പ്രതിസന്ധിയിലാക്കില്ല. അത് കിട്ടുമെന്ന് തന്നെയാണ് വിശ്വാസമെന്നും കെ എം മാണി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here