പ്രോ വോളി; കാലിക്കറ്റ് ഹീറോസും ചെന്നൈ സ്പാര്‍ട്ടന്‍സും ഇന്ന് നേര്‍ക്കുനേര്‍

പ്രോ വോളിയില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. വോളിബോളിലെ പ്രശസ്ത താരങ്ങളടങ്ങുന്ന കാലിക്കറ്റ് ഹീറോസും ചെന്നൈ സ്പാര്‍ട്ടന്‍സും ഇന്ന് നേര്‍ക്ക് നേര്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ താരം ജെറോം വിനീതാണ് കാലിക്കറ്റ് ഹീറോസിനെ നയിക്കുന്നത്. അമേരിക്കന്‍ താരം പോള്‍ ലോട്ട്മാന്‍, ഇന്ത്യന്‍ താരങ്ങളായ അജിത് ലാല്‍, സി.കെ രതീഷ് എന്നിവരാണ് കാലിക്കറ്റ് ഹീറോസിന്റെ പ്രധാന താരങ്ങള്‍.
Read More:പ്രോ വോളിബോൾ ലീഗ്; കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ജയം
മുന്‍ ഇന്ത്യന്‍ താരം ഷെല്‍ട്ടണ്‍ മോസസ് നയിക്കുന്ന ചെന്നൈ നിരയില്‍ അഖിന്‍ ജി.എസ് നയിക്കുന്ന ചെന്നൈ സ്പാര്‍ട്ടന്‍സ് ടീമില്‍ നവീന്‍ ജേക്കബ് രാജ, മലയാളി താരങ്ങളായ വിപിന്‍ എം ജോര്‍ജ്ജ്, കപില്‍ദേവ്, അഖിന്‍ ജി.എസ് എന്നീ മലയാളി താരങ്ങളുമുണ്ട്. വൈകിട്ട് 7 മണിക്ക് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റ് തീര്‍ന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here