Advertisement

മക്കള്‍ രാഷ്ട്രീയം മറ്റൊരു നേതാവിന്റെ തലയ്ക്ക് മീതെ പ്രതിഷ്ഠിക്കുന്നതില്‍ താത്പര്യമില്ലെന്ന് വിഡി സതീശന്‍

February 3, 2019
Google News 1 minute Read
vd satheesan

മക്കള്‍ രാഷ്ട്രീയം മറ്റൊരു നേതാവിന്റെ തലയ്ക്ക് മീതെ പ്രതിഷ്ഠിക്കുന്നതില്‍ താത്പര്യമില്ലെെന്ന് വിഡി സതീശന്‍ എംഎല്‍എ. ട്വന്റിഫോറിലെ വാര്‍ത്താ വ്യക്തിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കളുടെ മക്കളോ ബന്ധുക്കളോ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് മറ്റേതെങ്കിലും  കഠിനാധ്വാനം നടത്തിയവരുടെ തലയ്ക്ക് മീതെ അവരുടെ അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചാകുന്നതിനോട് താത്പര്യം ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

നേതാക്കളുമടെ മക്കള്‍ ഒരു പ്രത്യേക സമയാകുമ്പോള്‍ കുടുംബാധിപത്യം പോലെ വന്നാല്‍ അത് ശരിയല്ല. എന്നാല്‍ ശശി തരൂരിനെ ഇരുകൈയ്യും നീട്ടിയാണ് തിരുവനന്തപുരം സ്വീകരിച്ചത്. അദ്ദേഹം പാര്‍ട്ടിയുെട ഒരു സ്വത്താണ് അണികള്‍ തിരിച്ചറിഞ്ഞു. അത്തരം നേതാക്കള്‍ വരുന്നതില്‍ തെറ്റില്ല. കെ മുരളീധരന് ആദ്യം ചില  പ്രിവിലേജ് കിട്ടി എന്നാല്‍ ഇന്ന് അദ്ദേഹം കഴിവ് തെളിയിച്ച ഒരു നേതാവാണ്. അത് പോലെ മറ്റ് നേതാക്കളുടെ മക്കളും കഴിവ് തെളിയിച്ച് രംഗത്തേക്ക് വരട്ടെ. അല്ലെങ്കില്‍ അത് കോണ്‍ഗ്രസ് അണികളുടെ ആത്മവീര്യം കെടുത്തുമെന്നും  വിഡി സതീഷന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിരവധി പേരാണ് അര്‍ഹതയുണ്ടായിട്ടും അവസരം നിഷേധിച്ച് ഒരു പ്രാവശ്യം പോലും അസംബ്ലിയില്‍ മത്സരിക്കാന്‍ പറ്റാതെയായി ഇരിക്കുന്നത്. അക്കാരണത്തില്‍ എനിക്ക് സിപിഎമ്മിനോട് ബഹുമാനം ഉണ്ട്. എത്രപേര്‍ക്കാണ് രാജ്യസഭാ സീറ്റ് കൊടുക്കുന്നത്. പത്ത് ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ എത്രയോ പേര്‍ക്കാണ് സിപിഎം ഇത്തരത്തില്‍ അവസരം നല്‍കിയിട്ടുള്ളത്. വിസ്മൃതിയിലേക്ക് പോകുമായിരുന്ന പല നേതാക്കളേയും പാര്‍ട്ടി മുന്നോട്ട് കൊണ്ട് വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ചില വേദികളില്‍ ഞങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ചോദ്യം ചെയ്തതിന് തിരിച്ചടി നേരിട്ട ആള്‍കൂടിയാണ് ഞാന്‍. സംഘടനാപരമായ ദൗര്‍ബല്യം ഉണ്ടാക്കുന്ന തരത്തില്‍ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയം വേണ്ടെന്ന് തീരുമാനിച്ചാണ് അതില്‍ നിന്ന് പിന്മാറിയത്. വ്യക്തിപരമായ തിരിച്ചടികളെ നേരിടാനും തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here