Advertisement

നീ തന്ന പുഞ്ചിരിയാണ് ഞാന്‍ ഇപ്പോഴും അണിഞ്ഞിരിക്കുന്നത്; വിവാഹവാര്‍ഷിക ദിനത്തില്‍ അരുണിനോട് ദിവ്യ പറഞ്ഞത്

February 4, 2019
Google News 1 minute Read

വിവാഹ വാര്‍ഷികദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി ദിവ്യ ഉണ്ണി. നീ തന്ന പുഞ്ചിരിയാണ് ഞാന്‍ ഇപ്പോഴും അണിഞ്ഞിരിക്കുന്നത്. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി, എന്നാല്‍ ഇന്നലെ വിവാഹിതരായത് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. നിന്നെ എന്നെന്നേക്കുമായി എന്റേതാക്കിയതില്‍ ഞാന്‍ സന്തോഷവതിയാണ്. ഭര്‍ത്താവ് അരുണ്‍ കുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ദിവ്യ ഉണ്ണി കുറിച്ചു. ദിവ്യയുടെ ഈ പോസ്റ്റിന് നിരവധി പേരാണ് ആശംസ നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത്.

Read More:കുഞ്ഞായിരുന്നപ്പോള്‍ നീ പിച്ച വച്ചത് ഓര്‍മ്മയിലുണ്ട്, ഇന്ന് ജീവിതത്തിലെ വലിയ ചുവടെടുക്കുകയാണ്; കുഞ്ഞനിയത്തിയ്ക്ക് ആശംസകള്‍നേര്‍ന്ന് ദിവ്യാഉണ്ണി

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനാണ് യു.എസ് നഗരമായ ഹൂസ്റ്റണില്‍വെച്ച് ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. തിരുവനന്തപുരം സ്വദേശിയാണ് അരുണ്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനാണ് യു.എസ് നഗരമായ ഹൂസ്റ്റണില്‍വെച്ച് ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്.

തിരുവനന്തപുരം സ്വദേശിയാണ് അരുണ്‍. 2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി 2017 ആഗസ്റ്റിലാണ് വിവാഹമോചിതയാകുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here