ഡിജിറ്റല്‍ പെയിന്റിംഗിലൂടെ രാമായണം പറഞ്ഞ് കൃഷ്ണന്‍ കണ്ണന്‍

digital ramayanam

ഇത് കൃഷ്ണന്‍ കണ്ണന്‍, കാഞ്ഞങ്ങാട് സ്വദേശി. രാമായണത്തെ തന്റെ പാഷനില്‍ കുരുക്കിയ ആനിമേറ്ററാണ് കൃഷ്ണന്‍. 27ഡിജിറ്റല്‍ പെയിന്റിഗില്‍ രാമായണം വരച്ചിട്ടിട്ടുണ്ട് കൃഷ്ണന്‍.

കഴിഞ്ഞ രാമായണ മാസത്തില്‍ സുഹൃത്തായ ആര്യയാണ് കൃഷ്ണന് ഇത്തരത്തില്‍ ഒരു ആശയത്തിന്റെ വിത്ത് പാകുന്നത്. പിന്നീടുള്ള രണ്ട് മാസം കൊണ്ട് ‘കൃഷ്ണന്റെ രാമായണം’ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പിറവി കൊണ്ടു, ഡി‍ജിറ്റല്‍ ചിത്രങ്ങളായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ രസിക്കും വിധത്തിലാണ് ഈ ഡിജിറ്റല്‍ രാമായണത്തിന്റെ സൃഷ്ടി. ഫെയ്സ് ബുക്കില്‍ ഈ ഉദ്യമത്തിന്റെ ആദ്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ചിലര്‍ ആവശ്യവുമായി എത്തിയിരുന്നു. അവരെ ലക്ഷ്യം വച്ച് ബുക്കിന്റെ അമ്പത് കോപ്പി കൃഷ്ണന്‍ സ്വന്തം നിലയ്ക്ക് പുസ്തകമാക്കി പുറത്തിറക്കിയിരുന്നു.  400രൂപ വിലയിട്ട ഈ പുസ്തകം മുഴുവനും വിറ്റ് പോകുകയും ചെയ്തു. പുസ്തകത്തിന്റെ ലേഔട്ട് ,ടൈറ്റിൽ, എഡിറ്റിംഗ് , ൃ വർക്കുകൾ ഈ ഐഡിയയ്ക്ക് പിന്നിലെ ആര്യ തന്നെയാണ് ചെയ്തിരിക്കുന്നത്.

ഇത് പുസ്തകമാക്കി പുറത്തിറക്കാന്‍ ഒരു പബ്ലിഷറെ കാത്തിരിക്കുകയാണ് കൃഷ്ണന്‍ ഇപ്പോള്‍. രാമായണത്തിന്റെ സത്ത് മുഴുവന്‍ ഉള്‍ക്കൊണ്ട ഈ ചിത്രപുസ്തകം എക്കാലത്തും പുസ്തക പ്രേമികളുടെ അലമാരയിലെ അമൂല്യമായ സമ്പത്ത് തന്നെയാവും. കൊച്ചിയില്‍ ഫ്രീലാന്‍സ് പ്രീപ്രൊ‍ഡക്ഷന്‍ ആര്‍ട്ടിസ്റ്റാണ് കൃഷ്ണന്‍.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top