സമരത്തില്‍ നിന്ന് പിന്മാറാനുള്ള വയല്‍ക്കിളികളുടെ തീരുമാനം സ്വാഗതം ചെയ്യുന്നു: പി ജയരാജൻ

കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ പ്രത്യക്ഷ സമരത്തില്‍ നിന്നും പിന്മാറാനുള്ള വയല്‍ക്കിളികളുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. സമരക്കാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സ്വന്തം ഭൂമി വിട്ടുനല്‍ക്കേണ്ടിവരുമ്പോള്‍ ആര്‍ക്കായാലും വിഷമമുണ്ടാകുമെന്നും ജയരാജന്‍ പറഞ്ഞു.
ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സമരമുഖത്ത് നിന്നും വയല്‍ക്കിളികള്‍ പിന്മാറിയത്. ഭൂമി എറ്റെടുക്കാന്‍ സമരക്കാരില്‍ പലരും ഭൂമിയുടെ രേഖകള്‍ കൈമാറി. സമരത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന സുരേഷിന്റെ അമ്മയും ഭാര്യയും അടക്കമുള്ളവര്‍ രേഖകള്‍ കൈമാറിയിട്ടുണ്ട്.
സമരം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സമരക്കാര്‍ സമ്മത പത്രം കൈമാറിയത്. മുമ്പ് തന്നെ പലരും സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ബൈപ്പാസ് നിര്‍മ്മാണത്തിനായി വളരെ കുറച്ച് ഭൂമിയാണ് ഇനി സര്‍ക്കാറിന് ഏറ്റെടുക്കാനുള്ളത്. ഇത് നിയമപരമായി സര്‍ക്കാറിന് എളുപ്പത്തില്‍ ഏറ്റെടുക്കാം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പിന്മാറ്റം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here