‘എങ്ങനെ കേക്കാനാ ? വേണ്ടാത്ത സാധനങ്ങളൊക്കെ ചെവിട്ടിൽ കുത്തികേറ്റി വെച്ചേക്കുവല്ലേ?’; സോഷ്യൽ മീഡിയ വീണ്ടും കീഴടക്കി അമ്മാമ്മയും കൊച്ചുമോനും

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായവരാണ് അമ്മാമ്മയും കൊച്ചുമോനും. ഇരുവരുടേയും രസകരങ്ങളായ വീഡിയോ നിരവധി പേരാണ് ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പങ്കുവെക്കുന്നത്. ഇപ്പോൾ നവമാധ്യമങ്ങൾ കീഴടക്കി വീണ്ടും ഇരുവരുടേയും ‘കോളിംഗ്’ വീഡിയോ വൈറലായിരിക്കുകയാണ്.

വിദേശത്ത് നിന്നും അമ്മാമ്മയെ വിളിക്കുന്ന കൊച്ചുമകന് പറയുന്നത് കേൾക്കാൻ സാധിക്കുന്നില്ലെന്ന് പറയുമ്പോഴുള്ള അമ്മാമ്മയുടെ ഉത്തരമാണ് നവമാധ്യമങ്ങളിൽ ചിരിപടർത്തിയിരിക്കുന്നത്. കൊച്ചുമകന്റെ ചെവിയിലിരിക്കുന്ന ഹെഡ്‌സെറ്റ് ചൂണ്ടിക്കാണിച്ച് ‘എങ്ങനെ കേക്കാനാ ? വേണ്ടാത്ത സാധനങ്ങളൊക്കെ ചെവിട്ടിൽ കുത്തികേറ്റി വെച്ചേക്കുവല്ലേ?’ എന്ന് അമ്മാമ്മ നിഷ്‌കളങ്കമായി പറയുന്നിടത്ത് വീഡിയോ അവസാനിക്കും.

എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകര നിവാസികളാണ് ഈ അമ്മാമ്മയും കൊച്ചുമോനും. പ്രവാസിയായ ജിന്‍സണ്‍ അവധിക്കായ് നാട്ടിലെത്തിയ ശേഷമാണ് അമ്മാമ്മയും ഒന്നിച്ചുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്നാല്‍ അവധിക്കു ശേഷം വിദേശത്തേക്കു ജില്‍സണ്‍ മടങ്ങി. ഈ മടക്കം അമ്മായുടെയും കൊച്ചുമോന്റെയും ആരാധകരെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും താരമായിരിക്കുകയാണ് അമ്മാമ്മയും കൊച്ചുമോനും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top