Advertisement

ഐഎംഡിബി റേറ്റിംഗിൽ ഷോഷാങ്ക് റിഡംപ്ഷനെയും കടത്തിവെട്ടി പേരൻപ് !

February 5, 2019
Google News 1 minute Read
peranbu rating crossed shawshank redemption

ഐഎംഡിബി റേറ്റിംഗിൽ ഷോഷാങ്ക് റിഡംപ്ഷനെയും കടത്തിവെട്ടി മമ്മൂട്ടിയുടെ പേരൻപ്.
യൂസർ റേറ്റിംഗിൽ പേരൻപിന് 9.8 ലഭിച്ചപ്പോൾ ഷോഷാങ്ക് റിഡംപ്ഷന് ഇതുവരെ ലഭിച്ചിരിക്കുന്നത് 9.3 ആണ്.

മികച്ച പ്രേക്ഷപ്രതികരണവും നിരൂപക പ്രശംസയും ലഭിച്ച ചിത്രമാണ് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി തമിഴ് സംവിധായാകൻ റാം സംവിധാനം ചെയ്ത പേരൻപ്.

മമ്മൂട്ടി കൈകാര്യം ചെയ്ത ‘അമുധവൻ’ എന്ന കഥാപാത്രത്തെ ഒരിക്കൽ കണ്ടവരാരും മറക്കില്ലെന്ന് പ്രേക്ഷകർ പറയുന്നു. റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ, ഷങ്കായ് ഫിലിം ഫെസ്റ്റിവൽ ചൈന എന്നീ മേളകളിൽ പേരൻപ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Read More : കേട്ടതിലും പ്രതീക്ഷിച്ചതിലും അപ്പുറമാണ് ‘പേരൻപ്’ എന്ന സത്യം; റിവ്യൂ വായിക്കാം..

1994ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമ ചലച്ചിത്രമാണ് ദ ഷോഷാങ്ക് റിഡംപ്ഷൻ. ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ ചെറിയ അളവിൽ സ്റ്റീഫൻ കിങിന്റെ ‘റീറ്റ ഹേയ്‌വർത്ത് ആന്റ് ഷോഷാങ്ക് റിഡംപ്ഷൻ’ എന്ന ഹ്രസ്വ നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ച സിനമയാണ്. 1995 ൽ അക്കാദമി പുരസ്‌കാരം ലഭിച്ച സിനിമയാണ് ഷോഷാങ്ക് റിഡംഷൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here