എന്‍എസ്എസിനെതിരെ വാളോങ്ങാനും, രാഷ്ട്രീയം പഠിപ്പിക്കാനും കോടിയേരിക്ക് അവകാശമില്ല : ജി സുകുമാരൻ നായർ

എന്‍എസ്എസിനെതിരെ വാളോങ്ങാനും, രാഷ്ട്രീയം പഠിപ്പിക്കാനും കോടിയേരിക്ക് അവകാശമില്ലെന്ന് ജി സുകുമാരന്‍ നായര്‍. ആരുമായും നിഴല്‍ യുദ്ധിത്തിനില്ലെന്നും ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും എന്‍എസ്എസ്. ശബരിമല വിഷയത്തില്‍ ആചാര സംരക്ഷണം മാത്രമാണ് ആവശ്യമെന്നും എന്‍എസ്എസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സിപിഐഎമ്മിനെ ഭയപ്പെടുത്താനോ വിരട്ടാനോ എന്‍എസ്എസ് നില്‍ക്കേണ്ടെന്നും, രാഷ്ട്രീയത്തില്‍ ഇടപെടാനാണ് ഉദ്ദേശമെങ്കില്‍ പാര്‍ട്ടി രൂപീകരിക്കണമെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ജി സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്. എന്‍.എസ്.എസിനെതിരെ വാളോങ്ങാനും, രാഷ്ട്രീയം പഠിപ്പിക്കാനും കോടിയേരിക്കോ അനുയികള്‍ക്കോ അവകാശമില്ല. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ എന്‍എസ്എസ് ഇടപെട്ടിട്ടില്ലെന്നും, ആരുമായും നിഴല്‍ യുദ്ധത്തിനില്ലെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ആചാര സംരക്ഷണം മാത്രമാണ് എന്‍.എസ്.എസിന്റെ താല്‍പര്യം. വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടാതെ തിടുക്കം കാട്ടിയതില്‍ സര്‍ക്കാരിനെയും സിപിഐഎമിനെയും വിയോജിപ്പ് അറിയിച്ചതാണ്. രാഷ്ട്രീയം നോക്കിയല്ല ഇക്കാര്യത്തില്‍ നിലപാടെടുത്തതെന്നും ജനറല്‍ സെക്രട്ടിറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. പരസ്യ പ്രസ്താവനകളിലൂടെ എന്‍.എസ്എസിനെതിരെ രംഗത്തെത്തിയ സിപിഐഎം നേതാക്കള്‍ക്ക് രൂക്ഷമായ ഭാഷയിലാണ് മറുപടി വന്നത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മാത്രമാണ് എന്‍.എസ്.എസുമായി വിയോജിപ്പെന്ന് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം െൈവക്കം വിശ്വന്‍ പ്രതികരിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here