Advertisement

ബജറ്റിൽ ചുമത്തിയ പ്രളയ സെസ് ഉടൻ ഇല്ല : തോമസ് ഐസക്ക്

February 6, 2019
Google News 0 minutes Read

ബജറ്റിൽ ചുമത്തിയ പ്രളയ സെസ് ഉടൻ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ. വിജ്ഞാപനം പുറത്തിറങ്ങിയ ശേഷമേ പ്രളയ സെസ് പ്രാബല്യത്തിൽ വരികയുള്ളൂ. പ്രളയാനന്തര പുനർനിർമാണത്തിനായി ഇടുക്കിക്ക് 5000 കോടിയുടെ പ്രത്യേക പാക്കേജ് ബജറ്റിൽ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. വിപണി ഇടപെടലിനായി സപ്ലൈകോക്ക് 50 കോടിയും അധികം അനുവദിച്ചു.

ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ മറുപടി പ്രസംഗത്തിലാണ് ധനമന്ത്രിയുടെ അധിക പ്രഖ്യാപനങ്ങൾ. ഇതിൽ ഏറ്റവും പ്രധാനം ഇടുക്കി ജില്ലക്കുള്ള 5000 കോടിയുടെ പ്രത്യേക പാക്കേജാണ്. പ്രളയം തകർത്ത ഇടുക്കി ജില്ലയെ ബജറ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. ഉത്പന്നങ്ങൾക്ക് മേൽ ചുമത്തിയ പ്രളയ സെസ് പ്രാബല്യത്തിൽ വരാൻ വൈകുമെന്നും മന്ത്രി പറഞ്ഞു.

വിപണി ഇടപെടലിനായി 50 കോടി അധികമായി സപ്ലൈകോക്ക് അനുവദിച്ചു. വിമാന ഇന്ധന നികുതി 28.75 ൽ നിന്ന് 5 ശതമാനമാക്കി കുറച്ചു. ഇതുമൂലം 100 കോടിയുടെ നഷ്ടമുണ്ടാകും. മറ്റു പ്രഖ്യാപനങ്ങൾ ഇവയാണ്. പ്രദേശിക പത്ര പ്രവർത്തകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തി. വനിത സംവിധായകരുടെ സിനിമകൾക്ക് 3 കോടിയുടെ സഹായധനം. 20 കോടി ദലിത് ക്രൈസ്തവ വികസന കോർപ്പറേഷനും അനുവദിച്ചു. എസ് സി പ്രമോട്ടർമാരുടെ വേതനം 10000 ആയും എസ് ടി പ്രമോട്ടർമാരുടെ വേതനം 12500 ആയും ഉയർത്തി. അംഗൻവാടി ടീച്ചർമാരുടെ ശമ്പളം 12000 രൂപയാക്കി. ആശാ വർക്കർമാരുടെ വേതനം 4500 ആയും ആയമാരുടേത് 6000 ആയും ഉയർത്തി. ഏകാധ്യാപക സ്‌കൂളിലെ അധ്യാപകരുടെ ശമ്പളം 18500 ആക്കി. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ലംപ് സം ഗ്രാന്റ് 25 ശതമാനം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here