പൂരപ്പറമ്പില്‍ ചെണ്ടമേളത്തിനൊപ്പം മതിമറന്ന് ചുവടുവെച്ച് പെണ്‍കുട്ടി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; വീഡിയോ

പൂരപ്പറമ്പില്‍ ചെണ്ടമേളത്തിനൊപ്പം ചുവടുവെയ്ക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഒരു കൂട്ടം ആളുകള്‍ക്കൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടി ചെണ്ടമേളം കേള്‍ക്കുമ്പോള്‍ പരിസരം മറന്ന് തുള്ളിച്ചാടുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്ന വീഡിയോ. പെണ്‍കുട്ടി മതിമറന്ന് ചെണ്ടമേളം ആസ്വദിക്കുമ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്താന്‍ ഒപ്പം നില്‍ക്കുന്ന ഒരു സ്ത്രീ ശ്രമിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് സ്ത്രീ വലിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെ ചെണ്ടമേളം ആസ്വദിക്കുകയാണ് പെണ്‍കുട്ടി. സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടെ പ്രകടനത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
ഒരു ആണ്‍കുട്ടി ആസ്വദിക്കുന്ന പ്രിവിലേജുകള്‍ ഒരു പെണ്‍കുട്ടി ആസ്വദിക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്ന മനോഭാവമാണ് സമൂഹത്തിനുള്ളതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള മനോഭാവങ്ങള്‍ക്കിടെ ഇങ്ങനെയുള്ള സംഭവങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് അഭിപ്രായമുണര്‍ന്നു. പെണ്‍കുട്ടികളുടെ ഇത്തരത്തിലുള്ള മനോഭാവത്തെ പിന്തിരിപ്പിക്കേണ്ട കാര്യമില്ലെന്നും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും പറഞ്ഞവരുണ്ട്. തിരക്കിന്റെ പേരില്‍ പൂരപ്പറമ്പുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സ്ത്രീകള്‍ക്കും ഈ പെണ്‍കുട്ടി പ്രചോദനമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. നിരവധി പേര്‍ പെണ്‍കുട്ടിയെ അനുകൂലിച്ച് വീഡിയോ ഷെയര്‍ ചെയ്തു. പൂരപ്പറമ്പുകള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല, പെണ്‍കുട്ടികള്‍ക്കുകൂടി ഉള്ളതാണെന്ന് പറഞ്ഞുവെയ്ക്കുകയാണ് ആ പെണ്‍കുട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here