Advertisement

സൗദി സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണ തോത് ഉയർന്നതായി റിപ്പോർട്ട്

February 6, 2019
Google News 0 minutes Read

സൗദി സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണ തോത് ഉയർന്നതായി റിപ്പോർട്ട്. 1.4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വകാര്യ മേഖലയിൽ സൗദി വൽക്കരണം 19 .8 ശതമാനമായി ഉയർന്നതായാണ് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസിൻറ്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം അവസാന പാദത്തെ കണക്കുകൾ പ്രകാരം ഗോസി രജിസ്‌ട്രേഷനുള്ള സ്വാകാര്യ മേഖലാ ജീവനക്കാരിൽ സൗദികൾ 19 .8 ശതമാനമാണ്. 2017 അവസാന പാദത്തിൽ ഇത് 18.4 ശതമാനമായിരുന്നു. ഒരു വർഷത്തിനിടെ സൗദി വൽക്കരണത്തിൽ 1 .4 ശതമാനം വർധനവ് രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ സ്വാകാര്യ മേഖലയിലെ സൗദി വൽക്കരണം
19 .4 ശതമാനമായിരുന്നു അവസാന പാദത്തിൽ സൗദി വൽക്കരണത്തിൽ൦.0 .4 ശതമാനം വർധനവുണ്ടായി.തുടർച്ചയായി ഒമ്പതാം പാദത്തിലും സൗദി വൽക്കരണ അനുപാദം ഉയർന്നതായി കണക്കുകൾ വ്യക്തമാകുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here