Advertisement

കയർ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്തില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

February 6, 2019
Google News 0 minutes Read
niyamasabha

കയർ മേഖലയിലെ പ്രതിസന്ധി സഭ നിർത്തിവച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. തൊണ്ടിന്റെ ദൗർലഭ്യം കയർ മേഖലയിലുണ്ടാക്കുന്ന പ്രതിസന്ധി ചർച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷത്ത് നിന്ന് അടൂർ പ്രകാശ് ആവശ്യപ്പട്ടത്. എന്നാൽ വിഷയത്തിന് അടിയന്തര സ്വഭാവമില്ലെന്നും മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇതിനോടകം നടപടി സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി തോമസ് ഐസക്ക് മറുപടി നൽകി. അതേസമയം, കയർ തൊഴിലാളികളുടെ ശമ്പള വർദ്ധന ശുപാർശ പോലും സർക്കാർ പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here