Advertisement

യുക്തി കൊണ്ട് അളക്കാന്‍ ശബരിമല ശാസ്ത്ര മ്യൂസിയമല്ലെന്ന് സിങ്‌വി കോടതിയില്‍

February 6, 2019
Google News 0 minutes Read

വിശ്വാസത്തെ ഭരണഘടനാ ധാര്‍മ്മികത കൊണ്ട് അളക്കരുതെന്നും യുക്തി കൊണ്ട് അളക്കാന്‍ ശബരിമല ശാസ്ത്ര മ്യൂസിയമല്ല ക്ഷേത്രമാണെന്നും ശബരിമല പുന:പരിശോധന ഹര്‍ജിയില്‍ പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ഇത് അംഗീകരിച്ചാല്‍ മറ്റൊന്നും പ്രസക്തമല്ലെന്നും ബ്രഹ്മചര്യം പരിഗണിച്ചത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണെന്നും സിങ്‌വി വാദിച്ചു.

അതേ സമയം സിങ്‌വി ഹാജരാകുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് തടസ്സവാദം ഉന്നയിച്ചെങ്കിലും കോടതി തള്ളി. സിങ്‌വി തങ്ങള്‍ക്കു വേണ്ടി നേരത്തെ ഹാജരായിട്ടുണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വാദം. എന്നാല്‍ താന്‍  ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിനു വേണ്ടിയാണ് ഹാജരാകുന്നതെന്ന് സിങ്‌വി കോടതിയില്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here