കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്; നിർണായക തെളിവുകൾ പോലീസിന്

leena

വെടിവെപ്പുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചു. പ്രതികളുടേതെന്ന് കരുതുന്ന ടെലിഫോൺ രേഖകൾ പോലീസിന് ലഭിച്ചു.

മുംബൈയിൽ നിന്ന് വിളിച്ച കോളുകളുടേതാണ് രേഖകൾ. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചെന്ന് സൂചന. കോൾ രേഖകൾവെച്ച് അന്വേഷണം പുരോഗമിക്കുന്നു.

Read More : കൊലപതാകമടക്കം 200ലേറെ കേസുകൾ; ഷാറുഖ് ഖാനെ വരെ വിറപ്പിച്ച അധോലോക നായകൻ; ക്രൂരകൃത്യങ്ങൾ വിനോദമാക്കിയ രവി പൂജാരിയുടേത് സൈക്കോ സിനിമകളെ പോലും വെല്ലുന്ന ജീവിതകഥ

നേരത്തെ രവി പൂജാരിയുടെ അറസ്റ്റ് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ സ്ഥിരീകരിച്ചിരുന്നു. രവി പൂജാരിയെ ഇന്ത്യയിൽ എത്തിയാലുടൻ കസ്റ്റഡിയിൽ എടുക്കുമെന്നും വിജയ് സാക്കറെ പറഞ്ഞു.  അറുപതോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് രവി പൂജാരി. പതിനഞ്ച് കൊല്ലമായി രാജ്യം വിട്ട് നിൽക്കുന്ന കുറ്റവാളിയാണ്. സിനിമാ താരങ്ങളെ അടക്കം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയാണിയാൾ. കൊച്ചിയിൽ സിനിമാതാരം ലീനാ മരിയ പോളിന്റെ ബ്യൂട്ടിപാർലറിന് നേരെ നടന്ന വെടിവെപ്പാണ് രവി പൂജാരിയുടെ പേരിൽ അവസാനം പുറത്ത് വന്ന കേസ്. ഓസ്‌ട്രേലിയയിൽ നിന്നാണ് രവി പൂജാരി തന്റെ അധോലോക നീക്കങ്ങൾ നടത്തിയിരുന്നത്.

Read More : രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ

കഴിഞ്ഞ ഡിസംബറിലാണ് ലീനയുടെ ഉടമസ്ഥതയിൽ ഉള്ള ബ്യൂട്ടിപാർലറിൽ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. 2013കാനറാ ബാങ്കിൽ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. ആക്രമണത്തിന് മുമ്പ് 25കോടി രൂപ ആവശ്യപ്പെട്ട് ലീനയ്ക്ക് ഫോൺ കോൾ വന്നിരുന്നു. അധോലോക നായകൻ രവി പൂജാരിയുടെ പേരിലാണ് ഫോൺ കോൾ വന്നത്.

Read More : രവി പൂജാരി പി സി ജോർജിനെ ആറ് തവണ വിളിച്ചു; നിര്‍ണ്ണായക വിവരങ്ങൾ പുറത്ത്

പണം നൽകാതെ ഇരുന്ന ലീന ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നു. പണം നൽകാത്തതിനെ തുടർന്നാണ് ഇപ്പോൾ ആക്രമണം ഉണ്ടായതെന്നാണ് സൂചന. നിക്ഷേപ തുക ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി പറ്റിച്ച കേസിലും പ്രതിയാണ് ലീന.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top